പ്ലസ് ടു വിന് ഇത്തവണയും നൂറുമേനി വിജയം കൊയ്ത് വിമല സെൻട്രൽ സ്കൂൾ

420

താണിശ്ശേരി: ജൂബിലി നിറവിൽ ഇത്തവണയും വിമല സെൻട്രൽ സ്കൂൾ താണിശ്ശേരി ഉന്നത വിജയം കരസ്ഥമാക്കി. സി.ബി.എസ്.ഇ. പ്ലസ് ടു ഫലം നൂറുമേനി വിജയം നേടി. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രണവ് ജയചന്ദ്രൻ എല്ലാ വിഷയത്തിലും ഫുൾ എ വൺ കരസ്ഥമാക്കി. കോമേഴ്സ് വിഭാഗത്തിൽ അഖില കെ. എ എല്ലാ വിഷയത്തിലും ഫുൾ എ വൺ നേടി. 30 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനത്തിലേറെ മാർക്കോട് കൂടി വിജയിച്ചു. 80 ശതമാനത്തിലേറെ മാർക്കോട് കൂടി 11 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. 40 ശതമാനം വിദ്യാർത്ഥികൾ 70 ശതമാനത്തിലേറെ മാർക്കോടു കൂടിയും 20 ശതമാനം വിദ്യാർത്ഥികൾ 65 ശതമാനത്തിലേറെ മാർക്കോടുകൂടിയും വിജയിച്ചു . പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി വിജയം നേടിയ വിദ്യാർഥികളെയും അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Advertisement