ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം ആസ്വദിക്കുവാന്‍ ഞായറാഴ്ച വന്‍ ഭക്തജനതിരക്ക്

665

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം അഞ്ചാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ചാം ദിനമായ ഞായറാഴ്ച രാവിലെ തുടങ്ങിയ ശീവേലിക്കും പിന്നീട് ഊട്ടുപുരയിലും വന്‍ ഭക്തജന തിരക്കായിരുന്നു. കടുത്ത ചൂടിനും ഉത്സവച്ചൂടിനെ തോല്‍പ്പിനാവില്ല എന്നതിനു തെളിവായിരുന്നു അനുഭവപ്പെട്ട തിരക്ക്. ഭക്തജനങ്ങള്‍ക്കായി സേവാഭാരതിയുടെയും ദേവസ്വത്തിന്റെയും നേതൃത്വത്തില്‍ സംഭാരവിതരണവും കുടിവെള്ള സൗകര്യവുമൊരിക്കിയിട്ടുണ്ട്.

Advertisement