ശാപമോക്ഷം ലഭിക്കാതെ കല്ലട -ഹരിപുരം റോഡ്

304

കാറളം -നാല് നിര്‍മ്മാണോദ്ഘാനം നടന്ന കല്ലട-ഹരിപുരം റോഡിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന കല്ലട -ഹരിപുരം റോഡിനാണ് ഈ ദുര്‍ഗതി.മണ്‍പാതയായിരുന്ന റോഡ് 1992 ലാണ് ടാര്‍ ചെയ്തത് .അതിന് ശേഷം 26 വര്‍ഷമായിട്ടും ഇതുവരെ ഒരുവിധ അറ്റകുറ്റപ്പണികളും റോഡില്‍ നടന്നിട്ടില്ല.കഴിഞ്ഞ വര്‍ഷക്കാലത്ത് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായതോടെ നാട്ടുക്കാര്‍ പിരിവെടുത്ത് റോഡില്‍ മണ്ണടിച്ചിരുന്നു.റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.മുന്‍ എം .എല്‍. എ യുടെ കാലത്ത് റോഡിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ച് 2 തവണ ഉദ്ഘാടനം നടത്തുകയും നിലവിലെ എം എല്‍ എ 36 ലക്ഷം രൂപ അനുവദിച്ച് 2 തവണ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടും നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലെന്നും നാട്ടുക്കാര്‍ പറയുന്നു.പഞ്ചായത്തിലെ മറ്റ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായപ്പോഴും ഈ റോഡിനോട് അവഗണന തുടരുകയാണ്.ഏപ്രില്‍ അവാസാനത്തോടെ റോഡ് നിര്‍മ്മാണമാരംഭിക്കുമെന്നും ടെണ്ടറുകള്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്തതാണ് താമസിക്കാന്‍ കാരണമെന്നും വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് അറിയിച്ചു

 

Advertisement