തകര്‍ന്ന ബണ്ട് ശരിയാക്കാത്തതടക്കം ഞങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ തന്ന് കബളിപ്പിച്ചതിനാല്‍ അതെല്ലാം നിറവേറ്റാതെ വോട്ട് ചെയ്യില്ല .കാറളം പഞ്ചായത്ത് 10,11 വാര്‍ഡകളിലെ താണിശ്ശേരി ഹരിപുരം പ്രദേശ വാസികളുടേതാണീ വാക്കുകള്‍.പ്രളയം തകര്‍ത്ത് ഹരിപുരം കെ.ല്‍െ.ഡി.സി ബണ്ട് 3 മാസം കൊണ്ട് ശരിയാക്കി തരാമെന്ന് പറഞഅഞിട്ടും ്ടുത്ത മഴക്കാലം പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന ഈ വേളയിലും ഒരു ഈ വേളയിലും ഒരു പ്രവര്‍ത്തനം കാണാത്തതില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണെന്ന് താണിശ്ശേരി ഹരിപുരം പ്രദേശവാസികള്‍ .കാര്യം അറിയിച്ചിട്ടും ശരിയായിട്ടില്ല എന്ന് പറഞ്ഞ് കെ എല്‍ ഡി സി ഡിപ്പാര്‍ട്ട്‌മെന്റ് വൈകിപ്പിക്കുകയാണിതെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ ആരോപിക്കുന്നു.കഴിഞ്ഞ പ്രളയത്തില്‍ അവിടെ താമസിക്കുന്ന 200 ഓളം വീടുകളും മുഴുവനായും മുങ്ങിതാണതിനു കാരണം ഈ ബണ്ട് പൊട്ടിയതാണ് .മാത്രമല്ല വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താതെ തകര്‍ന്നു കിടക്കുന്ന കല്ലട ഹരിപുരം റോഡിന്റെ അവസ്ഥയിലും കൃഷി നശിച്ച് പോയിട്ടും അപേക്ഷ വച്ചിട്ടും നഷ്ടപരിഹാരം കിട്ടാതെ ഇരിക്കുകയാണ് പലരുമെന്നും നാട്ടുക്കാര്‍ക്കിടയില്‍ പരാതിയുണ്ട് .തങ്ങളില്‍ എല്‍ ഡി എഫിലും ,യു ഡി എഫിലും ബിജെപിയിലും ഉള്‍പ്പെട്ടവരുണ്ടെന്നും ഈ ഇലക്ഷന് വോട്ട് രേഖപ്പെടുത്തില്ല എന്നും ഇനി കക്ഷി രാഷ്ട്രീയഭേദമന്യേ പ്രതിഷേധത്തിനിറങ്ങുകയാണെന്നും വാര്‍ഡ് മെമ്പര്‍മാരും പ്രദേശവാസികളും പറയുന്നു