അവിട്ടത്തൂര്‍ ദേവാലയവും പരിസരവും വൃത്തിയാക്കി ഗൈഡ്‌സ് യൂണിറ്റ്

435

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാളിന് ശേഷം അവിട്ടത്തൂര്‍ തിരുകുടുംബ ദൈവാലയവും പരിസരവും വൃത്തിയാക്കി. പള്ളി വികാരി റവ. ഫാദര്‍ ആന്റ്റോ പാണാടന്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ് സന്നിഹിതനായിരുന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ സി സുരേഷ്, പള്ളി ട്രസ്റ്റ് മെംബര്‍ ശ്രീ സാജന്‍ തൊമ്മാന, ശ്രീ. ജോര്‍ജ്ജ് കാടുക്കുറ്റിപ്പറമ്പില്‍, ശ്രീ. ഡേവിസ് പേങ്ങിപ്പറമ്പില്‍ ആശംസ അര്‍പ്പിച്ചു. ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രസീദ ടി എന്‍ നന്ദി രേഖപ്പെടുത്തി.

 

Advertisement