സെന്റ് മേരീസ് ഹൈസ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

496

ഇരിഞ്ഞാലക്കുട -സെന്റ് മേരിസ് ഹൈസ്‌കൂള്‍ വാര്‍ഷിക രക്ഷാകര്‍തൃദിനവും, മാതൃസംഗമവും , യാത്രയപ്പ് സമ്മേളനവും മാര്‍.പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ റവ.ഡോ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപിക ലിസി സി.ഐ, അധ്യാപികമാരായ ജാന്‍സി പി.എല്‍, ലീമ കെ.എ,എച്ച്.എസ്.എസ് അധ്യാപിക മീന ജോര്‍ജ്ജ് ലാബ് അസ്സിസ്റ്റന്റ് ആഗസ്റ്റിന്‍ കെ ഒ, എന്നിവര്‍ക്ക് സ്‌നേഹോപകാരം നല്‍കി ആദരിച്ചു.സംസ്ഥാന തല പ്രവൃത്തിപരിചയമേളയില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥിക്ക്
പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, സ്വര്‍ണ്ണ മെഡല്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.ഫാ. ജോജോ തൊടുപറമ്പില്‍ നിര്‍വഹിച്ചു. അസ്സി.വികാരി ഫെബിന്‍ കൊടിയന്‍, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ റെക്ടി കെ ഡി, കത്തീഡ്രല്‍ ട്രസ്റ്റി ജെയ്‌സണ്‍ കരപറമ്പില്‍, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഹെലന്‍ മരിയ, ഒ. എസ്. എ പ്രസിഡന്റ് ജിയോപോള്‍ ഊക്കന്‍, ഫസ്റ്റ് അസ്സിറ്റന്റ് മിന്‍സി തോമസ്, മരിയ പി.ഒ. മുന്‍ ഹെഡ്മിസ്ട്രസ്സ് ഷേര്‍ളി ജോര്‍ജ്ജ്, പി. പി റപ്പായി, മിനി വര്‍ഗ്ഗീസ്സ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement