കാട്ടൂര്‍ : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാട്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച രണ്ടു ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് നിര്‍വ്വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, പ്രിന്‍സിപ്പല്‍ സുജാത എസ്, പി.ടി.എ.പ്രസിഡന്റ് ശങ്കരന്‍, സ്റ്റാഫ് സെക്രട്ടറി ജെസി ടി.എ.എന്നിവര്‍ സംസാരിച്ചു.
Advertisement