നടവരമ്പ്: നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ അദ്ധ്യാപികയായിരുന്ന മഞ്ജൂളയ്ക്കും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കവിയുമായ മണി ഗോപാലിനും ആദരവ് നല്‍കി. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ധ്യാപികയെ പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ പൊന്നാടയണിയിച്ചു ആദരിക്കുകയും മൊമെന്റോ നല്‍കുകയും ചെയ്തു . മഞ്ജുള ഇപ്പോള്‍ കരുപ്പടന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപികയാണ്. വെണ്‍ചിരാതുകള്‍ എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവും രക്ഷിതാവുമായ മണി ഗോപാലിനെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും സീനിയര്‍ അദ്ധ്യാപികയുമായ സി.ബി ഷക്കീല പൊന്നാടയും മൊമെന്റൊയും നല്‍കി ആദരിച്ചു. അദ്ധ്യാപികമാരായ അനിത, സുരേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
Advertisement