കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍(KUBSO) സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി.

344

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.വി ചാര്‍ളി, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി. ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. KUBSO സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ടി ശബരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ITU ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ ടി.കെ. ദിലീപ്കുമാര്‍ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ശ്രീ രാജന്‍ ജോസ്, ശ്രീ എന്‍.ജെ. ജോയ്, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ ജോസ് സി.എ, ശ്രീ ദേവദാസ് എം.കെ., തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. KUBSO സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ എം. ആര്‍ ഷാജു സ്വാഗതവും KUBSO ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡണ്ട് ശ്രീ പീറ്റര്‍ ജോസഫ് നന്ദിയും പറഞ്ഞു

Advertisement