32.9 C
Irinjālakuda
Wednesday, January 22, 2025
Home 2018

Yearly Archives: 2018

പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു

പുല്ലൂര്‍ -പുല്ലൂര്‍ ദേവാലയത്തില്‍ ഇടവക തിരുന്നാളിന് മുന്നോടിയായി നവനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചു.നവനാള്‍ ദിനങ്ങള്‍ക്ക് കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ആരംഭം കുറിച്ചു.ഡിസംബര്‍ 23 -ാം തിയ്യതി ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തും...

നടവരമ്പ് ചാത്തംപിള്ളി വത്സന്‍ (67) അന്തരിച്ചു

ഇരിങ്ങാലക്കുട: നടവരമ്പ് ചാത്തംപിള്ളി വത്സന്‍ (67) അന്തരിച്ചു. അനിത ഭാര്യ. മക്കള്‍ വിശാല്‍, നിഷിത മരുമക്കള്‍ ചിന്നു. സംസ്‌കാരം വീട്ടവളപ്പില്‍ നടന്നു

ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെ പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ നിര്‍മ്മിച്ച സിനിമകളുടെയും ഡോക്യുമെന്ററിയുടെയും പ്രദര്‍ശനോത്സവം തൃശ്ശൂര്‍ സാഹിത്യഅക്കാദമി ചങ്ങമ്പുഴ ഹാളില്‍ വച്ച്  സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രസമാലിക ക്രിയേഷന്‍സാണ് പ്രദര്‍ശനോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍...

ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ തിരുന്നാള്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ

ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും അമലോത്ഭവതിരുന്നാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുന്നാളും 2018 ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കുന്നു.തിരുന്നാളിനോടനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയുടെ...

ശ്രീ കൂടല്‍മാണിക്യം ദേവസ്വം ഷോപ്പിങ് കോംപ്ലക്‌സ് തറക്കല്ലിടല്‍ ഡിസംബര്‍ 29 ന്

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക ഠാണാവിലെ സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ തറക്കല്ലിടല്‍ ചടങ്ങ് ദേവസ്വം മന്ത്രി ഡിസംബര്‍ 29 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നിര്‍വ്വഹിക്കും

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയുമായി ഇരിങ്ങാലക്കുട രൂപത

മേലഡൂര്‍ : ആധുനിക ലോകത്തില്‍ ദിനംപ്രതി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. അത്യന്താധുനിക ചികിത്സകള്‍ സാമ്പത്തികമായി മനുഷ്യരെ ഭാരപ്പെടുത്തുകയും കുടുംബങ്ങളെ സാമ്പത്തികമായിതളര്‍ത്തുകയും ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം അനുദിനം ഏറുകയും ചികിത്സക്കായി മനുഷ്യര്‍ വല്ലാതെ വലയുകയും...

കാര്‍ വാടകക്ക് എടുത്ത് വില്‍പ്പന നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.

ആളൂര്‍: വാടകക്ക് എടുത്ത കാര്‍ കടത്തി കൊണ്ട് പോയി മറിച്ച് വില്‍പ്പന നടത്തിയ മൂന്നാം പ്രതിയെ ആളൂര്‍ എസ്‌ഐ വി.വി.വിമലും സംഘവും അറസ്റ്റ് ചെയ്തു. എറണാകുളംമാഞ്ഞാലി ആലേങ്ങാട്ട് വീട്ടില്‍റൈസല്‍24 ആണ് അറസ്റ്റിലായത്. മുരിയാട്...

മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

മുരിയാട്: പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാത്തതിനെതിരെയും ലൈഫ് മിഷന്‍ പദ്ധതിയുടെ പാളിച്ചക്കെതിരെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാര്‍ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഐ.ആര്‍.ജെയിംസ്...

ഇരിങ്ങാലക്കുടയില്‍ വീട്ടില്‍ അതിക്രമിച്ചു ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയായ മോന്തച്ചാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ കൊട്ടാര എന്നറിയപ്പെടുന്ന വിനീത് ആത്മഹത്യ...

ബൈപ്പാസില്‍ ഉയരം കൂടിയ ഹംമ്പുകള്‍ സ്ഥാപിച്ചു .

ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടുന്നതിന് ഉയര്‍ന്നു വന്ന ആവശ്യങ്ങളിലൊന്നായ ഹംമ്പുകളുടെ നിര്‍മ്മാണം ബൈപ്പാസില്‍ ആരംഭിച്ചു.മാസ്സ് ജംഗ്ഷനില്‍ നിന്നും വരുന്ന ഭാഗത്തും ,ഞവരിക്കുളത്ത് നിന്നും വരുന്ന ഭാഗത്തുമാണ് മുമ്പ് നിലനിന്നിരുന്ന ഹംമ്പുകള്‍ കൂടാതെ ഉയരം കൂടിയ...

മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി

കൊടകര-മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി.സ്വവസതിയില്‍ വച്ചായിരുന്നു മരണം .തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവം ആറാട്ടുപുഴ, പെരുവനംപൂരങ്ങള്‍,എടക്കുന്നി വിളക്ക്,നെന്‍മാറ വേല തുടങ്ങി കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ ഈ...

LIFE/ PAY പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരപ്രദേശങ്ങളില്‍ വസിക്കുന്ന പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി...

ജി.ഡി.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഇരിങ്ങാലക്കുട : കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാലാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജി.ഡി.എസ്.ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. പണിമുടക്ക് ഇന്ന് രാവിലെ...

റെഡ് ക്രോസ് 4-ാം ബാച്ചിലെ കുട്ടികള്‍ക്ക് ക്യാപ്പ് നല്‍കി ആദരിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. എം.എസ്.അനില്‍കുമാര്‍ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റെഡ് ക്രോസ് 4-ാം ബാച്ചിലെ കുട്ടികള്‍ക്ക് ക്യാപ്പ് നല്‍കി ആദരിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദി ഹൃദയ ഭൂമില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് സര്‍ക്കാരുകള്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe