മുരിയാട് പഞ്ചായത്താഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

365

മുരിയാട്: പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാത്തതിനെതിരെയും ലൈഫ് മിഷന്‍ പദ്ധതിയുടെ പാളിച്ചക്കെതിരെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാര്‍ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഐ.ആര്‍.ജെയിംസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ടി.എം.സുബ്രഹ്മണ്യന്‍, കെ.കെ.വിശ്വനാഥന്‍, സി.വി. ജോസ്, എം.എന്‍.രമേശ്, സാജു പാറേക്കാടന്‍, തോമസ് തൊകലത്ത്, ജോമി ജോണ്‍, വിപിന്‍ വെള്ളയത്ത്, ഗംഗാദേവി സുനില്‍, മോളി ജേക്കബ്, എം.കെ.കോരുക്കുട്ടി, കെ.വൃന്ദകുമാരി, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement