നവീകരിച്ച വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി നാടിനു സമര്‍പ്പിച്ചു

497

വെള്ളാംങ്ങല്ലൂര്‍: :ഇ -സൗകര്യങ്ങളോടെ 96 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഓഫീസ് കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നാടിനു സമര്‍പ്പിച്ചു. ഉദ്യോഗസ്ഥര്‍ മേശക്കടിയിലൂടെയല്ല ജോലി ചെയ്യേണ്ടതെന്നും മേശക്ക് മുകളിലൂടെ ജോലി ചെയ്ത് പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യണമെന്നും
തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ ജോലികള്‍ ഉള്‍പ്പെടുത്തുന്നതിന് ആലോചനയുണ്ടെന്നും കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം മാതൃകയാണെന്നും ഇതിനെപ്പറ്റി പഠിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും മറ്റുള്ളവരും വരാറുണ്ടെന്നും കുടുംബംശ്രീ പ്രവര്‍ത്തകര്‍ക്ക് കണക്കുകളും മറ്റു കാര്യങ്ങളും പരിശീലിപ്പിക്കുന്നതിനായി സ്‌കൂള്‍ തുടങ്ങുവാന്‍ ആലോചനയുണ്ടെന്നും ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്‌ളോക്ക് പഞ്ചായത്ത്- പഞ്ചായത്ത് പ്രസിഡന്റുമാരെയും വാര്‍ഡംഗങ്ങളേയും വെള്ളാംങ്ങല്ലൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര ആദരിച്ചു. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോളും സോളാര്‍ പാനലിന്റെ ഉദ്ഘാടനം തൃശൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പിജെ.ജെയിംസും ഉദ്ഘാടനംചെയ്തു. വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്, ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബീന മജീദ്, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍മാരായ എംകെ.മോഹനന്‍, നിഷഷാജി, സീമന്തിനി സുന്ദരന്‍, പ്രീതി സുരേഷ്,മറ്റു വാര്‍ഡംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് എ.ഇ. സിമി സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Advertisement