കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാതാക്കളെ ആദരിച്ചു

359

കാട്ടൂര്‍ : ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്.എസ് യൂണിറ്റിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്യാപക സംഘടനയായ സംവേരയുടെയും ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഐ. എം. എ രക്ത ബാങ്കിന്റെയും എച് ഡി ഫ് സി ബാങ്കിന്റെ യും സഹകരണത്തില്‍ നടന്ന രക്തദാന ക്യാമ്പ് കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മനോജ് വലിയപറമ്പില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ കൂടുതല്‍ തവണ രക്തദാനം നടത്തിയ രക്തദാതാക്കളായ ശ്രീ.ജോമോന്‍ വലിയവീട്ടില്‍, കാട്ടൂര്‍ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് ശ്രീ.മനോജ് വലിയപറമ്പില്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ ശ്രീ.തോമസ് എ എ എന്നിവരെ ചടങ്ങില്‍ ആദാരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീമതി. എസ് സുജാത, പി.ടി. എ പ്രസിഡണ്ട് ശ്രീ. കെ.എസ് ശങ്കരന്‍, തോമസ് എ എ, വിജിത് പി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഐ. എം. എ അധികൃതര്‍ കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി എന്‍.എസ്സ്.എസ്സ് യൂണിറ്റിന് അനുമോദന പത്രം നല്‍കി ആദരിച്ചു.

 

 

Advertisement