ചരിത്രങ്ങള്‍ വിസ്മരിച്ച് പോകാതിരിക്കാന്‍ സമൂഹം ജാഗരൂകരാകണം. എം എല്‍ എ

0
309

കാരുമാത്ര: ചരിത്രങ്ങള്‍ വിസ്മരിച്ച് പോകാതിരിക്കാന്‍ സമൂഹം ജാഗരൂകരാകണമെന്ന് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ. വി ആര്‍ സുനില്‍കുമാര്‍. എസ് എസ് എ പദ്ധതി പ്രകാരം കാരുമാത്ര ഗവ :യു പി സ്‌കൂളില്‍ ആരംഭിച്ച ചരിത്ര മ്യൂസിയം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്മാര്‍ട്ട് 6എ പദ്ധതി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കാതറിന്‍ പോള്‍ ഉത്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന മജീദ്, ബി പി ഒ പ്രസീത സി എച്ച്, വാര്‍ഡ് മെമ്പര്‍ സീമന്തിനി സുന്ദരന്‍, പ്രധാനാദ്ദ്യാപിക മെര്‍ലിന്‍ ജോസഫ്, എസ് എം സി ചെയര്‍മാന്‍ ഷറഫുദ്ധീന്‍ ടി കെ, മാതൃസംഗമം പ്രസിഡന്റ് നസീമ ഷാജി, ഒ എസ് എ പ്രതിനിധി സുധാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here