ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്രചെയ്ത വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ചോദ്യം ചെയ്തതില്‍ പ്രതിഷേധം

1269

ഇരിങ്ങാലക്കുട-ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്രചെയ്ത വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ചോദ്യം ചെയ്തതില്‍ പ്രതിഷേധം.ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ഠാണാവിലേക്ക് ഫുള്‍ചാര്‍ജ്ജ് ടിക്കറ്റെടുത്ത് യാത്ര ചെയ്ത നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയോട് KL 47 F 4001 എന്ന അസ എന്ന ബസ്സിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വണ്ടി തടയുകയായിരുന്നു.വിദ്യാര്‍ത്ഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റം മോശമാണെന്നും കണ്‍സെഷന്‍ ടിക്കറ്റെടുത്ത് യാത്രചെയ്യുന്നത് കൊണ്ടുള്ള ദേഷ്യമാണ് വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു

 

Advertisement