കേരളപ്പിറവി ദിനം വര്‍ണ്ണശബള പരിപാടികളോടെ ആഘോഷിച്ചു

507

അവിട്ടത്തൂര്‍-എല്‍. ബി. എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനാഘോഷം വര്‍ണ്ണശബള പരിപാടികളോടെ നടത്തി.കഥകളി,കേരളനടനം,മോഹിനിയാട്ടം,തിരുവാതിര,ഒപ്പന,മാര്‍ഗ്ഗംകളി,കളരി,പുലിക്കളി,കര്‍ഷകസ്ത്രീകള്‍,ചെണ്ടമേളം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന് നടന്ന ഘോഷയാത്ര പ്രിന്‍സിപ്പല്‍ ഡോ.എ വി രാജേഷ് ഹെഡ്മാസ്റ്റര്‍ മെജോ പോള്‍,മാനേജ്‌മെന്റ് പ്രതിനിധി എ സി സുരേഷ് ,ഗൈഡ് ക്യാപ്റ്റന്‍ ടി എന്‍ പ്രസീദ,കെ ആര്‍ രാജേഷ് ,സി രാജലക്ഷ്മി,എം റജി,വി വി ശ്രീല എന്നിവര്‍ നേതൃത്വം നല്‍കി

Advertisement