വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

678

കാട്ടൂര്‍- പടിയൂര്‍ കനാല്‍ പാലത്തിനടുത്ത് വൃദ്ധ ദമ്പതികളെയും മകളെയും വീട് കയറി ആക്രമിച്ച കേസിലെ പ്രതി എടതിരിഞ്ഞി, വേലുപറമ്പില്‍ അരുണന്‍ മകന്‍ സംഗീത് 25 വയസ്സ് എന്നയാളെ ഇന്ന് കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ K.S സുശാന്തും പാര്‍ട്ടിയും ഇന്ന് കാട്ടൂര്‍ വച്ച് അറസ്റ്റ് ചെയ്തു . ആക്രമണത്തില്‍ വൃദ്ധ ദമ്പതികളായ തയ്യം പുറത്ത് കൃഷ്ണന്‍ , മാലതി, മകള്‍ സതി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായ സംഗീത് സ്റ്റേഷനിലെ മറ്റു പല കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. ASI സജീവ് കുമാര്‍, SCPO ഹരിഹരന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

 

Advertisement