പ്രളയദുരിത സഹായം വിതരണം ചെയ്തു

339

ആളൂര്‍ : മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്കിലെ 215 അംഗകുടുംബാംഗങ്ങള്‍ക്ക് 5000 ക വീതം പ്രളയ ദുരിത സഹായം വിതരണം ചെയ്തു. കുഴൂര്‍ ഗ്രാംപഞ്ചായത്ത് പ്രസിഡന്റ് വി.ശാന്തകുമാരി കുഴൂര്‍ പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അയ്യപ്പന്‍ അങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല്‍ സി.പാത്താടന്‍, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇ.കേശവന്‍കുട്ടി, ബിജി വിത്സന്‍, ബാങ്ക് വൈസ്.പ്രസിഡന്റ് എ.സി.ജോണ്‍സന്‍, ബാങ്ക് സെക്രട്ടറി ഷാജു വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Advertisement