ബ്രിട്ടീഷ് ചിത്രമായ ’12 ഇയേഴ്സ് എ സ്ലേവ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

365

മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും മികച്ച നടനും ചിത്രത്തിനുമുള്ള ബാഫ്റ്റ പുരസ്‌ക്കാരങ്ങളും നേടിയ അമേരിക്കന്‍ ബ്രിട്ടീഷ് ചിത്രമായ ’12 ഇയേഴ്സ് എ സ്ലേവ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.സോളമന്‍ നോര്‍തപ്പ് എന്ന ആഫ്രോഅമേരിക്കന്‍ വംശജന്‍ രചിച്ച് 1853 ല്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ സ്വതന്ത്രനായി ജനിച്ച സോളമനെ 1841 ല്‍ വാഷിങ്ങ്ടണിലേക്ക് തട്ടി കൊണ്ട് പ്പോവുകയും അടിമയായി വില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് 12 വര്‍ഷം ലൂസിയാനയിലെ തോട്ടങ്ങളില്‍ സോളമന് അടിമപ്പണി ചെയ്യേണ്ടി വന്നു… 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സമയം 134 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന്.. പ്രവേശനം സൗജന്യം.

 

Advertisement