ക്രൈസ്റ്റ് കോളേജില്‍ എന്‍ .എസ്. എസ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ‘റെബുക്ക’ സംഘടിപ്പിച്ചു

428

ഇരിഞ്ഞാലക്കുട- ക്രൈസ്റ്റ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ‘റെബുക്ക’ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എന്‍. എസ്. എസ് റീജിണല്‍ ഡയറക്ടര്‍ സജിത്ത് ബാബു നിര്‍വഹിച്ചു. 120 ഓളം വരുന്ന എന്‍ എസ് എസ് വോളണ്ടീയേര്‍സ് പങ്കെടുത്ത ക്യാമ്പില്‍ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസ്സുകളും മോട്ടിവേഷണല്‍ ക്ലാസ്സുകളും നടത്തപ്പെട്ടു. സ്‌കൂളുകളുടെ എന്‍ എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍,NSS ജില്ലാ കോഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍,സെന്റ്. ജോസഫ് കോളേജിലെ NSS പ്രോഗ്രാം ഓഫീസര്‍ അഞ്ജു ആന്റണി,ക്രൈസ്റ്റ് കോളേജ് NSS പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വോളണ്ടീയേര്‍സ് ഇരിഞ്ഞാലക്കുട പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.

 

Advertisement