മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക -CPI

663
 ഇരിഞ്ഞാലക്കുട :മാപ്രാണത്ത് വച്ച് ഇന്റർനെറ്റ്‌ ചാനൽ റിപ്പോർട്ടറെ ഹര്‍ത്താലിന്റെ മറവില്‍ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ആവശ്യപ്പെട്ടു.ശബരിമല സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഘപരിവാര്‍ ആരോപണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് വിശ്വാസികളും,ജനങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ഇളിഭ്യരായി തെരുവില്‍ അഴിഞ്ഞാടുകയാണിവര്‍,മതേതരത്വവും,ജനാധിപത്യവും ,സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഉറച്ച നിലപാടെടുക്കുകയും,അത് ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ മാധ്യമങ്ങളെയും
മാധ്യമപ്രവര്‍ത്തകരെയും ശത്രുക്കളെപോലെ സംഘപരിവാര്‍ നേരിടുകയാണ്.,.മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യുന്നതിനുള്ള സംരക്ഷണം നല്‍കണമെന്നും സി പി ഐ,ആവശ്യപ്പെട്ടു.

Advertisement