Friday, September 19, 2025
24.9 C
Irinjālakuda

ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ നേതൃത്വത്തില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ നേതൃത്വത്തില്‍ സണ്ണി സില്‍ക്‌സിന്റേയും ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോട് കൂടി മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോകസമാധാനം ലക്ഷ്യമാക്കി കൊണ്ട് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 210 രാജ്യങ്ങളിലായി 11 വയസ് മുതല്‍ 13 വയസ്വരെയുളള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്സ് ഇരിങ്ങാലക്കുടയില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ നിന്ന് ഒന്നും, രണ്ടും,മൂന്നും സ്ഥാനക്കാരെ ലയണ്‍സ് റിജിയണല്‍ തലത്തിലേക്കും, റിജിയണില്‍ നിന്നും ഒന്നും,രണ്ടും,മൂന്നും സ്ഥാനക്കാരെ ലയണ്‍സ് ഡിസ്ട്രിക്റ്റ് തലത്തിലേക്കും, ഡിസ്ട്രിക്റ്റില്‍ നിന്നും ഒന്നാം സ്ഥാനക്കാരെ ലയണ്‍സ് മള്‍ട്ടിപ്പള്‍ തലത്തിലേക്കും, മള്‍ട്ടിപ്പിളില്‍ നിന്ന് ഒന്നാം സ്ഥാനക്കാരെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിലേക്കും മത്സരിപ്പിക്കും. ഇന്റര്‍നാഷണലിലെ മത്സര വിജയിക്ക് 5000 ഡോളറും (ഏകദേശം 350000 രൂപ) രക്ഷിതാക്കള്‍ സഹിതം അമേരിക്കയില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുവാനുളള അവസരവും ലഭിക്കും. ഫൈനലില്‍ എത്തുന്ന 23 കുട്ടികള്‍ക്ക് 500 ഡോളര്‍ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചിത്രരചന മത്സരത്തിന്റെ ആദ്യഘട്ടം ഓക്ടോബര്‍ 27 ന് രാവിലെ 10 മുതല്‍ 12വരെ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ ഓക്ടോബര്‍ 23-ാം തിയ്യതിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539995000 (ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍, പ്രസിഡണ്ട് ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സ് ഇരിങ്ങാലക്കുട) എന്ന നമ്പറില്‍ ബന്ധപ്പെടുക.

Hot this week

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

Topics

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട്...

ക്രൈസ്റ്റ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ഗേറ്റ്‌കീപ്പേഴ്‌സ് ക്യാമ്പെയ്ൻ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ...

റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും , കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ...
spot_img

Related Articles

Popular Categories

spot_imgspot_img