‘ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍ ‘ സംഘാടകസമിതിയായി

467

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നവംബര്‍ 11-ന് ‘ ഓര്‍മ്മകള്‍ പൂക്കുന്ന പകല്‍’ പൂര്‍വ്വ വിദ്യാര്‍ഥി അധ്യാപക സംഗമം നടത്തും. ഇതിന്റെ ഭാഗമായി പി.ടി.എ., എം.പി.ടി.എ., പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എസ്.അബ്ദുള്‍ജബ്ബാര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക പി.വൃന്ദ, പി.ടി.എ. പ്രസിഡന്റ് എം.എസ്.രഘുനാഥ്, എ.ആര്‍.രാമദാസ്, എ.എം.ഷാജഹാന്‍, എം.എസ്.കാശി വിശ്വനാഥന്‍, എ.വി.പ്രകാശ്, വി.ബി.ഷാലി, ഒ.എസ്.ഷൈന്‍, വിദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.എസ്.അബ്ദുള്‍ ജബ്ബാര്‍ (ചെയ.), എ.വി.പ്രകാശ് (ജന. കണ്‍), ടി.എ.അഫ്‌സല്‍( ട്രഷ.), പി.വൃന്ദ ( ചെയ. പ്രോഗ്രാം), എം.കെ.മോഹനന്‍ (കണ്‍. പ്രോഗ്രാം), എം.എസ്.കാശി വിശ്വനാഥന്‍ (ചെയ. ഫിനാന്‍സ്), എ.ആര്‍.രാമദാസ് (കണ്‍. ഫിനാന്‍സ്), എം.കെ.ബാബു (ചെയ. പബ്ലിസിറ്റി), കെ.എ. അനിഷ് (കണ്‍. പബ്ലിസിറ്റി), മക്‌സൂദ് (ചെയ. ഫുഡ് കമ്മിറ്റി), മനോജ് പാറക്കുളം (കണ്‍. ഫുഡ് കമ്മിറ്റി)

Advertisement