അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17 മുതല്‍

393

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപ്പണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ അക്വാറ്റിക് ഷട്ടില്‍ അക്കാദമിയില്‍ വെച്ച നടത്തപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലാകളില്‍ നിന്നുമുള്ള പ്രധാന കളിക്കാര്‍ പങ്കെടുക്കുന്നു. അണ്ടര്‍ 9, അണ്ടര്‍ 11, അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17 എന്നീ വിഭാഗങ്ങളിലായി 800 റോളം കളിക്കാര്‍ 5 ദിവസം നീണ്ട നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിംഗിളസ് ഡബ്ബിള്‍സ് എന്നീ വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യസ്‌പോണ്‍സര്‍മാരായ ചുങ്കത്ത് ജ്വല്ലറി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും 100000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും നല്‍കുന്നു. ടൂണ്‍ണമെന്റിന്റ് ഉദ്ഘാടനം 2018 ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ എസ്.പി. പുഷ്‌കരന്‍ ഐ.പി.എസ്. നിര്‍വ്വഹിക്കും. ക്രൈസ്റ്റ് മൊണാസ്ട്രി പ്രയോര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ മുഖ്യതിഥിയായിരിക്കുമെന്ന് ഫാ.ജോയ് പീണിക്കപറമ്പില്‍, പീറ്റര്‍ജോസഫ്, ടോമി മാത്യു, ലിഷോണ്‍ ജോസ്‌കാട്ട്‌ള, ജേക്കബ്ബ് ജോര്‍ജ്ജ്, ബിജു ടി.എസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Advertisement