വൃത്തിയുടെ സന്ദേശമോതി പോലീസ് സ്‌റ്റേഷന് ‘വര്‍ണ്ണമതില്‍’

357

ഇരിങ്ങാലക്കുട : ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീന്‍ & സേഫ് പദ്ധതിയുടെ ഭാഗമായി പൊതുമതിലുകള്‍ വൃത്തിയാക്കുന്ന ചിത്രമതില്‍ പരിപാടി ഡി.വൈ.എസി.പി.ഫേമസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഫെയ്‌സ്ബുക്ക് കൂട്ടായ്മയും, ജനമൈത്രി പോലീസും ചേര്‍ന്നാണ് പോലീസ് സ്‌റ്റേഷന്റെ മതില്‍ വൃത്തിയാക്കി ചിത്രങ്ങള്‍ വരച്ചത്. സി.ഐ. എം.കെ.സുരേഷ്‌കുമാര്‍, എസ്.ഐ. സി.വി.ബിബിന്‍, തോമാസ് വടക്കന്‍, രാജീവ് മുല്ലപ്പിള്ളി, സി.റോസ്.ആന്റോ, ഫിറോസ് ബാബു, ജോസ് വര്‍ഗ്ഗീസ്, സോമന്‍ വര്‍ഗ്ഗീസ്, ഷബീര്‍ മാടായിക്കോണം, ശ്രീപ്രസാദ്, മനോജ്, എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ്, ചിത്രക്കാരന്‍മാരായ പ്രഭ, ഹര്‍ഷന്‍, എം.എസ്.സച്ചിന്‍, അക്ഷയ്, മേഘ, മരിയ. റോഷ് ജെയന്‍സണ്‍, സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളും ചിത്രങ്ങള്‍ വരച്ചു.

Advertisement