അവധി ദിവസം സേവന സന്നദ്ധരായി വിദ്യാര്‍ത്ഥിനികള്‍

357

നടവരമ്പ്-കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായ സ്വച്ഛ ദാഹി സേവ ശുചീകരണ പദ്ധതിക്ക് നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥിനികള്‍ തുടക്കം കുറിച്ചു. സ്‌കൂളും പരിസരവും വൃത്തിയാക്കി ഗാന്ധിജയന്തിയോടനുബന്ധിച്ച് പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനമാണ് ഗൈഡ്‌സ് യൂണിറ്റ് നടത്തുന്നത്. സ്‌കൂള്‍ പരിസരംകൂടാതെ പൊതു സ്ഥലങ്ങള്‍ ,ആശുപത്രി പരിസരങ്ങള്‍ എന്നിവയും വരും ദിവസങ്ങളില്‍ കുട്ടികള്‍ വൃത്തിയാക്കും.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി ഷക്കീല നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥിനികളായ അനഘ, ഹില്‍ന, സിബ് ല, സരിത, ആതിര, നഹിത എന്നിവര്‍ പങ്കെടുത്തു

 

Advertisement