ഓണാഘോഷം മാറ്റിവെച്ച് ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികള്‍

1639

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എം എ മലയാളം വിഭാഗത്തിന്റെ ഓണഘോഷം മാറ്റിവെച്ച് ആ തുകയും ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും കടകളില്‍ നിന്നും വീടുകളില്‍ നിന്നുമായി ശേഖരിച്ച അരിയും പലവെജ്ഞനങ്ങളും പച്ചക്കറിയും ചേര്‍ന്ന് കാറളം പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലെ 70 കുടുംബങ്ങള്‍ക്കായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി നല്‍കി.കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബാബുവിന് കിറ്റുകള്‍ കൈമാറി.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍,മലയാള വിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ,അദ്ധ്യാപകരായ ഡോ.ജെന്‍സി കെ എ,ഡോ. മിഥുന്‍ കെ എസ്,അമല്‍ സി രാജ്, ഡോ.മെറിന്‍ ഫ്രാന്‍സിസ്, മെറിന്‍ ജോയ്, ജീവന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement