Thursday, June 18, 2026
24.8 C
Irinjālakuda

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ ‘വര്‍ഗീയ വിരുദ്ധ സദസ്സ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വട്ടവടയിലെ അഭിമന്യുവും ഉപ്പളയിലെ അബൂബക്കര്‍ സിദ്ധിഖും എസ്.ഡി.പി.ഐ – ആര്‍.എസ്.എസ് വര്‍ഗീയ വാദികളുടെ കൊലക്കത്തിയുടെ ഒടുവിലത്തെ ഇരകളാണ്. ജനാധിപത്യ മതനിരപേക്ഷ വാദികളെ ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും രാജ്യത്തെ കുരുതി കളമാക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മുഴുവന്‍ ജനമനസ്സുകളും ഉണരണമെന്ന് ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു. വര്‍ഗീയത തുലയട്ടെ എന്ന് ചുവരുകളില്‍ എഴുതിയും വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തും സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സദസ്സ് കാറളം നന്തിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, എടതിരിഞ്ഞിയില്‍ ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, കരുവന്നൂരില്‍ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, കിഴുത്താനിയില്‍ പി.കെ.എസ് ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, അതീഷ് ഗോകുല്‍, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img