വാരിയര്‍സമാജം ജില്ലാ സമ്മേളനം നടത്തി

550

തൃശ്ശൂര്‍ : സമസ്ത കേരള വാരിയര്‍സമാജം ജില്ലാ കണ്‍വെന്‍ഷന്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.വി.ധരൂധരന്‍ അദ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രകുമാര്‍ സംഘടനാപ്രവര്‍ത്തനത്തെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചിത്രക്കാരന്‍ ഇ.രുദ്രവാരിയരെ ആദരിച്ചു. സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കും, ഗോള്‍ഡ് മെഡലും നേടിയ അര്‍ജ്ജുന്‍ രാമചന്ദ്രനെ അനുമോദിച്ചു. വിദ്യാഭ്യാസ സഹായ വിതരണംനടത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സംവരണ യാഥാര്‍ത്ഥ്യമാക്കുക, കഴക പ്രവൃത്തി വാര്യര്‍ക്കും ഇതര അമ്പലവാസികള്‍ക്കും സംവരണം ചെയ്യുക എന്നിവ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എസ്.ശങ്കരവാരിയര്‍, പി.വി.ശ്രീധരവാരിയര്‍, ജില്ലാ സെക്രട്ടറി എ.സി.സുരേഷ്, ഗീത ആര്‍.വാരിയര്‍, ടി.ആര്‍.അരുണ്‍, സി.വി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement