ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ഡി.വൈ.എഫ്.ഐ മേഖലാ ജാഥകള്‍ ആരംഭിച്ചു.

634

ഇരിങ്ങാലക്കുട : ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഇരിങ്ങാലക്കുടയില്‍ മേഖലാ ജാഥകള്‍ പര്യടനം ആരംഭിച്ചു. വേളൂക്കര ഈസ്റ്റ് മേഖലാ ജാഥ ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത ജാഥാ ക്യാപ്റ്റന്‍ അതീഷ് ഗോകുല്‍ ന് പതാക കൈമാറി ഉത്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ ആതിര ഷാജന്‍, മാനേജര്‍ വിവേക് ചന്ദ്രന്‍, വി.എന്‍.സജിത്ത് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.എന്‍.രാജേഷ് ഉദ്ഘാടനം ചെയ്തു.ടൗണ്‍ വെസ്റ്റ് മേഖലാ ജാഥ ബ്ലോക്ക് വൈ. പ്രസിഡണ്ട് ഐ.വി. സജിത്തും സമാപന സമ്മേളനം എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് വിഷ്ണു പ്രഭാകരനും ഉത്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ കെ.കെ.ശ്രീജിത്ത്, വൈ. ക്യാപ്റ്റന്‍ നിതീഷ് മോഹന്‍, മാനേജര്‍ പി.ഡി.ശ്രീഷ്മ, എ.എസ്.സാരംഗ്, കെ.ആര്‍.രാഹില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സ്വീകണത്തിന് മാലകള്‍ക്ക് പകരം അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് സ്‌നേഹപൂര്‍വ്വം അഭിമന്യുവിന് എന്ന സന്ദേശവുമായി പുസ്തകങ്ങള്‍ ശേഖരിച്ചാണ് ഇരിങ്ങാലക്കുടയില്‍ ജാഥ പര്യടനം നടത്തുന്നത്.

Advertisement