ഇരിങ്ങാലക്കുട : നാലമ്പല ദര്‍ശന കാലത്ത് തെക്കേനട റോഡ് നിരന്തഗതാഗതം മൂലം കേടാവുന്നതും കൊട്ടിലായ്ക്കല്‍ പറമ്പില്‍ വര്‍ഷം തോറും നാലമ്പല കാലത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് താത്കാലിക റോഡ് ഉണ്ടാക്കുന്നതിനും പരിഹാരമായി കൊട്ടിലായ്ക്കല്‍ പറമ്പിലൂടെ ഭാവി വികസനങ്ങള്‍ക്ക് തടസ്സമില്ലാത്ത രീതിയിലും സഹായകരമാകുന്ന രീതിയിലും സ്ഥിരം ഒരു റോഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.ഓരോ വര്‍ഷവും നാലമ്പല സമയത്ത് ലക്ഷങ്ങള്‍ ചിലവിട്ടാണ് കൊട്ടിലായ്ക്കല്‍ പറമ്പില്‍ ക്വാറിവെയ്സ്റ്റ് അടിക്കുന്നത് എന്നിട്ടും റോഡ് തകരാറിലായി എന്നാരോപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.ഇത്തവണ നാലമ്പല കാലത്ത് താത്കാലിക റോഡ് നിര്‍മ്മിക്കാന്‍ ഇത് വരെ 134 യുണിറ്റ് ക്വാറി വെയ്സ്റ്റ് അടിക്കുകയും മറ്റു അനുബന്ധ ചിലവുകളടക്കം നാലുലക്ഷം രൂപയിലധികം ചെലവ് വന്നതായും തെക്കേനടവഴിയുള്ള ഗതാഗതം കുറയ്ക്കുന്നതിനായി ഇത്തവണ കൊട്ടിലായ്ക്കല്‍ പറമ്പില്‍ നിന്നും പേഷ്‌ക്കാര്‍ റോഡിലേയ്ക്ക് പുതിയ താല്‍ക്കാലിക റോഡ് ദേവസ്വം നിര്‍മ്മിച്ചിട്ടുള്ളതായും.ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.കൊട്ടിലായ്ക്കല്‍ പറമ്പിലൂടെ ഇത്തരത്തില്‍ സ്ഥിരം റോഡ് നിര്‍മ്മിക്കുന്നതിനായി നഗരസഭയുടെ പരിഗണന ആവശ്യപെടുമെന്നും അദേഹം പറഞ്ഞു.
കൊട്ടിലായ്ക്കല്‍ പറമ്പിലൂടെ സ്ഥിരം റോഡ് ആശയവുമായി കൂടല്‍മാണിക്യം ദേവസ്വം
Advertisement