മുരിയാട് മുടിച്ചിറയുടെ പ്രതിഷേധവേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

498

മുരിയാട് : പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോച്ചനീയാവസ്ഥ ചൂണ്ടിക്കാണിച്ചും ചിറയോട് ചേര്‍ന്നുള്ള റോഡിലൂടെയുള്ള വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപകട ഭീഷണി നിലനില്‍ക്കുന്ന ഭാഗത്ത് സുരക്ഷാ ഭിത്തി നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി യുവമോര്‍ച്ച പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ച പ്രതിഷേധ വേലി കഴിഞ്ഞ ദിവസം രാത്രി സാമുഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ജനങ്ങളുടെ സുരക്ഷയും നന്‍മയും മാത്രം മുന്നില്‍ കണ്ടു നിര്‍മ്മിച്ച പ്രതിഷേധ വേലിയോട് ഇത്രയും അസഹ്ഷിണത ആര്‍ക്കായാലും ഇത് പ്രതിഷേധാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി യുവമോര്‍ച്ച തുറവന്‍കാട്, മുല്ല, കുണ്ടായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം പന്തകൊളുത്തി പ്രകടനവും ഞായറാഴ്ച്ച രാവിലെ പ്രതിഷേധ വേലി പുനര്‍നിര്‍മ്മിച്ച് അവിടെ പൊതുയോഗം വിളിച്ചു ചേര്‍ക്കുമെന്നും യുവമോര്‍ച്ച പത്രകുറിപ്പിലൂടെ അറിയിച്ചു.

 

Advertisement