കാട്ടുങ്ങച്ചിറയില്‍ മലമ്പാമ്പിനെ പിടികൂടി

3000

ഇരിഞ്ഞാലക്കുട : കാട്ടുങ്ങച്ചിറ ഗ്യാസ്‌ഗോഡൗണിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും 9 അടി നീളവും 10 കിലോയോളം തൂക്കവും വരുന്ന മലമ്പാമ്പിനെ കാട്ടുങ്ങച്ചിറ പള്ളിക്കാട് സ്വദേശികളായ സച്ചു, നിധീഷ്, അനൂപ്, ഫഹദ്, അല്‍ത്താഫ് എന്നിവരാണ് പിടികൂടിയത്. പറമ്പ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്ന പണിക്കരാണ് മലമ്പാമ്പിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ സച്ചുവിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഏകദേശം 2 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറെസ്റ്റ് അധികൃതര്‍ക്ക് കൈമാറി

Advertisement