എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം : ഇരിങ്ങാലക്കുടയില്‍ പഠിപ്പ് മുടക്ക് പൂര്‍ണ്ണം.

841

ഇരിങ്ങാലക്കുട : എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കുത്തേറ്റ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ എസ് എഫ് ഐ പ്രഖ്യാപിച്ച പഠിപ്പ് മുടക്ക് പൂര്‍ണ്ണം.ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തകര്‍ പ്രകടനമായി സ്‌കുളുകളിലും കോളേജുകളിലും കയറി അദ്ധ്യായനം നിര്‍ത്തിവെപ്പിച്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി.മാടായികോണം സ്‌കൂളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ബെല്ല് അടിച്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് നാട്ടുക്കാരുടെ പ്രതിഷേധത്തിനിടയാക്കി.പീന്നിട് പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.ഉച്ചയോട് കൂടി തന്നെ ഒട്ടുമിക്ക വിദ്യാലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളെ പറഞ്ഞയിച്ചു.

Advertisement