ഇരിങ്ങാലക്കുട : ICWAI (സി എം എ)പരിക്ഷയില്‍ ‘ കോസ്റ്റ് ആന്റ് മനേജ്‌മെന്റ് ആഡിറ്റ് വിഷയത്തിലാണ് ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി നിസി എം എ.ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.ജൂലൈ 10ന് കൊല്‍ക്കട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഗോള്‍ഡ് മെഡല്‍ നല്‍കും. ഈസ്റ്റ് കോമ്പാറ മാത്തന്‍ച്ചിറ വീട്ടില്‍ ആന്റോ,ജെസി ദമ്പതികളുടെ മകളാണ് നിസി.ഉന്നതവിജയം കരസ്ഥമാക്കിയതറിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മുന്‍ കൗണ്‍സിലര്‍ ചാക്കോള,ചാക്കോ എന്നിവര്‍ വീട്ടിലെത്തി നിസിയെ അഭിനന്ദിച്ചു.
Advertisement