ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ക്ലബുകളുടെ ഉദ്ഘാടനം നടന്നു

1854

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അധ്യാപക പരിശീലനായ സി സി പോള്‍സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ ക്ലബ് പ്രസിഡന്റുമാരും അതാത് ക്ലബിന്റെ ആപ്തവാക്യം പരിചയപ്പെടുത്തി.ഓട്ടന്‍തുള്ളല്‍ നൃത്തശില്പം ,നാടന്‍പാട്ട് ,ഹാന്റ് പ്രിന്റിംഗ് ,മോക്ക് വോളിബോള്‍ എന്നീ വിവിധ ക്രിയാത്മക പരിപാടികള്‍ വിവിധ ക്ലബുകള്‍ അവതരിപ്പിച്ചത് ആകര്‍ഷണീയമായി.എച്ച എം സിസ്റ്റര്‍ റോസ്ലറ്റ് ഉദ്ഘാടകനായ സി സി പോള്‍സന് ഉപഹാരം നല്‍കി ആദരിച്ചു.അമൃത കൃഷ്ണ കെ യു സ്വാഗതവും ക്ലബ് കോഡിനേറ്റര്‍ മെല്‍വി ജോസ് നന്ദിയും പറഞ്ഞു

Advertisement