കര വ്യോമനാവിക സേനകളിലേക്ക് അവസരമൊരുക്കി സെന്റ് ജോസഫ്‌സില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്

505

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച മേജര്‍ ജോസഫ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.വിവിധ സേനകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിവാദിച്ചു.വിവിധ വിഷയങ്ങള്‍ ഐഛികമായെടുത്തിട്ടുള്ള നൂറിലധികം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ ബിനു ടി വി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി

Advertisement