ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തായുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു : പൊളിച്ച് നീക്കണമെന്ന് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍

1973

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി ടൗണ്‍ഹാളിലേയ്ക്ക് പോകുന്ന വഴിയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ദുരന്ത ഭീഷണിയായാണ് നില്‍ക്കുന്നത്.കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ട് വര്‍ഷങ്ങളായി മഴ കൊണ്ട് പഴകിയ കെട്ടിടത്തില്‍ നിന്നാണ് ഒരു ഭാഗം തകര്‍ന്ന് വീണത്.ഈ കെട്ടിടത്തില്‍ ഇപ്പോഴും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ വശം തകര്‍ന്ന് വീണതറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ കെട്ടിടം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടു.സമീപത്തായുള്ള പുല്ലോക്കാരന്‍ ബില്ലിംഡിങ്ങ് അനധികൃതമായി നടപാത കൈയേറി ചങ്ങല കെട്ടിയിരിക്കുന്നതും ഒഴിവാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

 

Advertisement