ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന് ട്രാക്ടറും പവര്‍ ടില്ലറുകളും വിതരണം ചെയ്തു.

885

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ പ്പെടുത്തി ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന് ഒരു ട്രാക്ടര്‍ & ബെയ്‌ലറും തൃശൂര്‍ _ പൊന്നാനി കോള്‍ വികസന പദ്ധതിയില്‍പ്പെടുത്തി പത്ത് പവര്‍ ടില്ലറും ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ .മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എം .പി.സി .എന്‍ .ജയദേവന്‍ വിതരണം ചെയ്തു. ബഹു .ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ .കെ .യു. അരുണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ് ,കാറളം പഞ്ചായത്ത് പ്രസിഡണ്ട്‌കെ.എസ്.ബാബു. ,ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . നളിനി ബാലകൃഷ്ണന്‍ , ADA .ടി .സുശീല, ബ്ലോക് പഞ്ചായത്ത് അംഗം .രാജന്‍ കരവട്ട് ,കാറളം വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ .ടി.പ്രസാദ് ,ചെമ്മണ്ട കായല്‍ സംഘം പ്രസിഡണ്ട് .വി.എന്‍.ഉണ്ണികൃഷ്ണന്‍ ,കാറളം കൃഷി ഓഫീസര്‍.കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

 

Advertisement