സര്‍വ്വകലാശാല കായികരംഗത്ത് ക്രൈസ്റ്റ് കോളേജിന്റെ അധിപത്യം. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പും ക്രൈസ്റ്റ് കോളേജിന്

588

ഇരിങ്ങാലക്കുട : മികച്ച കായികപ്രതിഭകളെയും കായികമേഖലയില്‍ മികവ് പുലര്‍ത്തു കോളേജുകളെയും ആദരിക്കുതിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ ചടങ്ങില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് വ്യക്തമായ ആധിപത്യം. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പും വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലില്‍ നിന്ന് ക്രൈസ്റ്റ് കോളേജിന് വേണ്ടി പ്രിന്‍സിപ്പല്‍ ഡോ.മാത്യുപോള്‍ ഊക്കന്‍, കായികവിഭാഗം മേധാവി പ്രൊഫ.ബിന്റു.ടി.കല്യാ, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, ഫാദര്‍.സിബി ഫ്രാന്‍സിസ്, കായികവിഭാഗം മുന്‍ മേധാവി ഡോ.ജേക്കബ്ബ് ജോര്‍ജ്ജ്, കായികവിഭാഗം അദ്ധ്യാപകരായ ഡോ.എന്‍.അനില്‍കുമാര്‍, ശ്രീ.ശ്രീജിത്ത് രാജ്, കെ.എം.സെബാസ്റ്റ്യന്‍ എന്നിവരും നിരവധി കായികവിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കോളേജ് 447 പോയിന്റുകള്‍ നേടിക്കൊണ്ട് അഗ്രഗേറ്റ് ചാമ്പ്യന്‍ഷിപ്പും മികച്ച കോളേജ് എന്ന അവാര്‍ഡും നേടുന്നത്. അതില്‍ വനിതാവിഭാഗത്തില്‍ കാലങ്ങളായി ചാമ്പ്യന്മാരായ വനിതാകോളേജുകളെ പിന്നിലാക്കി ക്രൈസ്റ്റ് കോളേജ് മുന്‍നിരയിലെത്തി. പുരുഷവിഭാഗത്തില്‍ 293 പോയിന്റുകളോടെ ഒന്നാമതും വനിതാവിഭാഗത്തില്‍ 154 പോയിന്റുകള്‍ നേടിക്കൊണ്ട്  മൂന്നാം സ്ഥാനത്തും എത്തി.

അന്തര്‍ദേശീയ കായിക താരങ്ങളായ പി.യു.ചിത്രയും ജെ.രജനയുമടക്കമുള്ള മികച്ച താരങ്ങളാണ് ക്രൈസ്റ്റ് കോളേജില്‍ നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തില്‍ 70 പേരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് 82 പേരും വിവിധ കായികമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. അന്തര്‍ദേശീയ തലത്തില്‍ 3 മെഡലുകളും ദേശീയതലത്തില്‍ 24 മെഡലുകളും അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി തലത്തില്‍ 22 മെഡലുകളും അടക്കം 49 മെഡലുകളാണ് ക്രൈസ്റ്റിലെ കായികതാരങ്ങള്‍ നേടിയത്.
യൂണിവേഴ്‌സിറ്റി തലത്തില്‍ 25 ചാമ്പ്യന്‍ഷിപ്പുകളാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്. അതില്‍ 7 ഒന്നാം സ്ഥാനവും 9 രണ്ടാംസ്ഥാനവും 9 മൂന്നാംസ്ഥാനവും നേടി. 48 ടീമുകളെയാണ് ക്രൈസ്റ്റ് ഈ വര്‍ഷം അണിയിച്ചൊരുക്കിയത്.
52 ട്രോഫികളാണ് വിവിധ മത്സരങ്ങളില്‍ നിന്ന് ക്രൈസ്റ്റ് കരസ്ഥമാക്കിയത്. കേരള സംസ്ഥാന കോളേജ് ഗെയിംസില്‍ 16 പോയിന്റുകള്‍ നേടിക്കൊണ്ട് രണ്ടാംസ്ഥാനം നേടുകയുണ്ടായി.
ഈ വര്‍ഷം സന്തോഷ്‌ട്രോഫി കരസ്ഥമാക്കിയ കേരള ടീമില്‍ ക്രൈസ്റ്റിന്റെ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ വനിതാവിഭാഗം ചാമ്പ്യന്‍മാരെ നിശ്ചയിക്കുതില്‍ അപാകതയുണ്ടെ് കാണിച്ച് ക്രൈസ്റ്റ് കോളേജ് നല്‍കിയ പരാതി സമയം വൈകി എന്ന കാരണം കാണിച്ച് നിരസിച്ചതായി പി.ആര്‍.ഒ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു.

 

Advertisement