സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാതൃക കാണിച്ച ഡോ.സി.റോസ് ആന്റോയെ സെന്റ് ജോസഫ്‌സ് കോളേജ് ആദരിച്ചു

642

ഇരിങ്ങാലക്കുട- സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ട് മനുഷ്യസ്‌നേഹത്തിന്റെ മാതൃക കാണിച്ച ഹിന്ദി വിഭാഗം ഡോ.സി.റോസ് ആന്റോയെ സെന്റ് ജോസഫ്‌സ് കോളേജ് ആദരിച്ചു.സുകൃതം 2018 എന്നു പേരിട്ട ചടങ്ങില്‍ വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസോപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.അവയവദാനത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം അവയവദാനത്തെപ്പറ്റിയുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറണമെന്നും മരണാനന്തരഅവയവദാനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പറഞ്ഞു.സഹജീവികള്‍ക്കായി ചേര്‍ത്തുവക്കുന്ന എന്തു നന്മയും സുകൃതമായി ജീവിതത്തില്‍ വന്നുചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു
പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.മനോജ് ലാസര്‍ ,ഡോ.ജെസി ഇമ്മാനുവല്‍ ,കുമാരി ദീപ്തി ദേവസി എന്നിവര്‍ സംസാരിച്ചു.മറുപടി പ്രസംഗത്തില്‍ ദൈവത്തോടുള്ള കൃതജ്ഞതയാണ് വൃക്കദാനമെന്ന തീരുമാനത്തിലെത്തിയതെന്ന് ഡോ.സി റോസ് ആന്റോ പറഞ്ഞു.ധൈര്യവും ദൈവവിശ്വാസവും ഉള്ള ആര്‍ക്കും അവയവദാനമെന്ന സദ്കര്‍മ്മത്തിലേക്കു വരാം .ജീവിതം കൊണ്ടു ചെയ്യാവുന്ന നന്മകള്‍ ചെയ്തു തീര്‍ക്കാന്‍ പരിശ്രമിക്കണമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി സി.റോസ് ആന്റോക്ക് ഉപഹാരം സമര്‍പ്പിച്ചു.പ്രിന്‍സിപ്പല്‍ ഡോ.സി ഇസബെല്‍ പൊന്നാടയണിയിച്ചു.ഇന്റര്‍ യൂണിവേഴ്‌സിറ്റി ജേതാക്കളായ കുമാരി ആതിര കൃഷ്ണ (മൂന്നാം വര്‍ഷ സൈക്കോളജി),കുമാരി പാര്‍വ്വതി ,അരുള്‍ ജോഷി,കുമാരി ദീപ്തി ദേവസി (കെമിസ്ട്രി)എന്നീ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു.പ്രിന്‍സിപ്പല്‍ ഡോ.സി .ഇസബെല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Advertisement