ഇരിങ്ങാലക്കുട-മതില്‍ പൊളിച്ച് ഭൂമി കയ്യേറാന്‍ ശ്രമം .വേളൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കോമ്പാറ തട്ടില്‍ ജോസിന്റെ വീടിനോട് ചേര്‍ന്ന 80 സെന്റ് സ്ഥലത്തെ പറമ്പിലെ 60 മീറ്ററോളം വരുന്ന ചുറ്റുമതിലാണ് പൊളിച്ചിട്ടിരിക്കുന്നത് .പൂര്‍വ്വികരായി ലഭിച്ച പറമ്പില്‍ രണ്ട് വര്‍ഷം മുമ്പാണ് മതില്‍ കെട്ടിയത്.തിങ്കള്‍,ചൊവ്വ,വെള്ളി എന്നീ ദിവസങ്ങളിലെ രാത്രികളിലായാണ് സംഭവം നടക്കുന്നത് .അപ്പോളോ ടയറേഴ്‌സില്‍ നിന്ന് വിരമിച്ച ജോസും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത് .ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്
Advertisement