പുസ്തകശാലയും ,നാട്ടറിവു മൂലയും ഉണര്‍ന്നു.ഞാറ്റുവേല മഹോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

553

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകശാല, അറിവരങ്ങ്,നാട്ടറിവുമൂല,കൃഷി പാഠശാല ,ചക്കമഹോത്സവം,കാര്‍ഷിക ചിത്രപ്രദര്‍ശനം ,കരവിരുത് കലാപഠന കേന്ദ്രം എന്നിവ ഏഴാമത് ഞാറ്റുവേലമഹോത്സവവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി.പുസ്തകശാലയും അറിവരങ്ങും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ, പ്രൊഫ.ലക്ഷ്മണന്‍ നായര്‍ക്ക് പുസ്തകം നല്‍കിക്കൊണ്ടും,ചക്കമഹോത്സവം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര സരസ്വതി ദിവാകരന് ചക്ക നല്‍കിക്കൊണ്ടും,കാര്‍ഷിക ചിത്രരചന പ്രദര്‍ശനം സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷിന് പോസ്റ്റര്‍ നല്‍കിക്കൊണ്ടും,നാട്ടറിവുമൂല മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റോപെരുമ്പിള്ളി പ്രൊഫ.ആര്‍.ജയറാമിന് ഇരിമ്പന്‍പുളി നല്‍കി കൊണ്ടും കൃഷി പാഠശാല കാറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അംബിക സുഭാഷ് പി.ആര്‍.ബാലന് വാഴ നല്‍കിക്കൊണ്ടും ,കരവിരുത് കലാപഠനകേന്ദ്രം ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ആര്‍.ഡേവിസ് ,അയ്യപ്പന്‍ അങ്കാരത്തിന് മണ്‍കൂജ നല്‍കിക്കൊണ്ടും ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പി.ആര്‍ സ്റ്റാന്‍ലി സ്വാഗതവും രാജേഷ് തെക്കിനിയേടത്ത് നന്ദിയും പറഞ്ഞു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാരസമര്‍പ്പണം നടത്തി.നാട്ടറിവുമൂലയില്‍ ഇരുമ്പന്‍പുളിയെക്കുറിച്ച് പ്രൊഫ.ആര്‍.ജയറാമും,ചക്കമഹോത്സവത്തില്‍ പത്മിനി വയനാടും ശില്‍പശാല നയിച്ചു.അറിവരങ്ങില്‍ ഇരിങ്ങാലക്കുടയിലെ കവികളുടെ കവിയരങ്ങും അരങ്ങേറി,ശനിയാഴ്ച കാലത്ത് 10 മണിക്ക് ഏഴാമത് ഞാറ്റുവേലമഹോത്സവം പ്രശസ്ത നടന്‍ വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും.9.30 ന് എല്‍.പി ചിത്രരചന,11 മണിക്ക് കൃഷി പാഠശാല,11.30 ന് യു.പി ചിത്രരചന,12 ന് കരവിരുത് പഠനകേന്ദ്രത്തില്‍ ഒറിഗാമി,1 മണിക്ക് ചക്കപരിശീലനം,2 മണിക്ക് ജാതിക്ക മൂല്യവര്‍ദ്ധിത ഉല്‍പന്ന പരിശീലനം 1 മണിക്ക് യു.പി കാവ്യാലാപനം,2 മണിക്ക് ഹൈസ്‌ക്കൂള്‍ കാവ്യാലാപനം,3 മണിക്ക് ഹയര്‍സെക്കന്ററി കാവ്യാലാപനം ,4 മണിക്ക് കോളേജ് തല കാവ്യാലാപനം,5 മണിക്ക് അറിവരങ്ങില്‍ മാമ്പുഴ കുമാരന്റെ ഉള്‍ക്കാഴ്ചകള്‍ എന്ന പുസ്തക ചര്‍ച്ചയും 5.30 ന് ആനന്ദപുരം ഉദിമാനത്തിന്റെ നാട്ടുതാളം കലാപരിപാടിയും ഉണ്ടാകും.

 

Advertisement