പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍

600

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍
1969 ജൂണ്‍ 1 ന് വെഞ്ചരിക്കപ്പെട്ട പൊറത്തിശ്ശേരി സെന്റ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയം ഇന്ന് സുവര്‍ണ്ണജൂബിലി നിറവിലാണ് .ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2018 ജൂണ്‍ 2 ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുകയും വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്നു.തുടര്‍ന്ന് ജൂബിലി പൊതുസമ്മേളനം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്യുകയും തൃശ്ശൂര്‍ എം പി സി എന്‍ ജയദേവന്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്നു.സമ്മേളനത്തില്‍ മറ്റു വിശിഷ്ഠ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും .ജൂബിലി വര്‍ഷത്തിന്റെ ഒരുക്കമായി മെയ് 27 -ാം തിയ്യതി ഞായറാഴ്ച്ച 2 മണി മുതല്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര ജാഥയും മാതൃ ഇടവകകളായ മാപ്രാണം ,ചെമ്മണ്ട ,താണിശ്ശേരി, ഇരിങ്ങാലക്കുട ദേവാലയങ്ങളില്‍ നിന്നുളള ദീപശിഖ പ്രയാണവും വൈകീട്ട് 4.50 ന് ദേവാലയ അങ്കണത്തില്‍ എത്തിച്ചേരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍ .ആന്റോ തച്ചില്‍ ജൂബിലിതിരി തെളിയിക്കുകയും ജൂബിലി പതാക ഉയര്‍ത്തുകയും ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്നു.

 

Advertisement