നവീകരിച്ച വനിതാ കാന്റീനും സൗത്ത് റീജിയണല്‍ വര്‍ക്ക് ഷോപ്പും ഉദ്ഘാടനം ചെയ്തു

660

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നതിനും ദാരിദ്ര ലഘുകരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സ്ത്രീകള്‍ മാത്രം അംഗങ്ങളായി പ്രവര്‍ത്തനം ആരംഭിച്ച എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ത്യശൂര്‍ ജില്ലയില്‍ അനുവദിച്ച 2 വര്‍ക്ക് ഷോപ്പുകളില്‍ ഒന്നായി നിര്‍മ്മിച്ച സൗത്ത് റീജിയണല്‍ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ബ്ലോക്ക്  വനിതാ കാന്റീന്റെ ഉദ്ഘാടനവും 2018 മെയ് 18 (വെള്ളി ) ഉച്ചതിരിഞ്ഞ് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല അസീസിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ചാത്തുക്കുട്ടി സ്വാഗതം ആശംസിച്ചു.കാട്ടൂര്‍ പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ ,മുരിയാട് പ്രസിഡന്റ് സരള വിക്രമന്‍ എന്നിവര്‍ മുഖ്യാതിഥികളായി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ബ്ലോക്ക് പഞ്ചായത്തംഗം അംബുജ രാജന്‍ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഉണര്‍വ്വ് ലേബര്‍ ബാങ്ക് പ്രസിഡന്റ് ബിന്ദു മോഹനന്‍ നന്ദി ആശംസിച്ചു

Advertisement