ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രികള്‍ക്ക് പരിക്ക്

667

ഇരിങ്ങാലക്കുട : കെ എസ് ആര്‍ ട്ടി സി സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച്ച ഉച്ചയോടെ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയുടെ അടിയില്‍പെടുകയായിരുന്നു.പരിക്കേറ്റ കൊരുമ്പിശ്ശേരി സ്വദേശികളായ തറയില്‍ ചന്ദ്രന്‍ ഭാര്യ ഷീജ(39) മകള്‍ സാന്ദ്ര (14) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement