കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് പ്രാധാന്യം നല്കണം-മാര്‍ പോളി കണ്ണൂക്കാടന്‍

517
ഇരിങ്ങാലക്കുട : കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് ഇക്കാലഘട്ടത്തില്‍ എല്ലാവരും പ്രാധാന്യം നല്കണമെന്ന് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. പതയുടെ മേഴ്‌സി ട്രസ്റ്റ് ഫാമിലി മീറ്റ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഇരുനൂറ്റമ്പതോളം ഉപകാരികള്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുത്തു. മാര്‍ പോളി കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും സ്‌നേഹോപഹാരങ്ങള്‍ നല്‍കി. മേഴ്‌സി ട്രസ്റ്റിന്റെ മൂലധനം അമ്പത് ലക്ഷം ആയതിന്റെ സ്മരണയും അതിനുവേണ്ടി സഹായസഹകരണങ്ങള്‍ നല്‍കിയ എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദിയും പറഞ്ഞു. 1978 മുതല്‍ ഉന്നത വിദ്യാഭ്യാസ സഹായമായി മുപ്പത്തിയേഴുലക്ഷത്തി എണ്ണായിരത്തി അറുനൂറ്റി അമ്പത് രൂപ 1745 കുട്ടികള്‍ക്കായി വിതരണം ചെയ്യാന്‍ സാധിച്ചു എന്നത് മേഴ്‌സി ട്രസ്റ്റിന് അഭിമാനിക്കുവാനും സന്തോഷിക്കുവാനും വക നല്‍കുന്നുവെന്ന് മാര്‍ പോളി കണ്ണൂക്കാടനും ജനറാളച്ചന്മാരും പറഞ്ഞു. ജനറല്‍ നഴ്‌സിങ്ങ്, ബിഎസ്‌സി നഴ്‌സിങ്ങ് , ബിടെക്, ഫാം ഡി, ബിഡിഎസ്, എം ഫാം തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഓരോ വര്‍ഷവും നൂറ്റമ്പതോളം കുട്ടികളെ മേഴ്‌സി ട്രസ്റ്റ് സഹായിച്ചു വരുന്നു. 10,000 രൂപ, 5,000 രൂപ, 2000 രൂപ എന്നീ നിരക്കില്‍ സഹായം നല്‍കുന്ന ഉപകാരികളുടെ സഹകരണം കൊണ്ട് മേഴ്‌സി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറാന്‍ ഈ സംഗമം അവസരമാകട്ടെ. ചാന്‍സലറും ഡയറക്ടറുമായ ഫാ. നെവിന്‍ ആട്ടോക്കാരന്‍ നന്ദി പറഞ്ഞു.
Advertisement