കൂടല്‍മാണിക്യം ക്ഷേത്രോത്സം ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് കൗണ്‍സില്‍ അനുമതി : ക്യപേഷ് ചെമ്മണ്ടയുടെ അപേക്ഷ തള്ളി

683

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ദീപാലങ്കാരം നടത്തുന്നതിന് കൂടല്‍മാണിക്യം ദേവസ്വത്തിന് അനുമതി നല്‍കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും പന്തലുകളും സ്ഥാപിക്കുന്നതിനും കൗണ്‍സില്‍ യോഗം അനമുമതി നല്‍കിയിട്ടുണ്ട്്. ദേവസ്വത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണും സെക്രട്ടറിയും ദേവസ്വവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച വിഷയം വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ വച്ചതിനെ ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ വിമര്‍ശിച്ചു. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ദേവസ്വം നടത്തുന്ന അലങ്കാര പ്രവര്‍ത്തനങ്ങള്‍ക്ക്് അനുമതി നല്‍കണമെന്നും രമേഷ് വാര്യര്‍ ആവശ്യപ്പെട്ടു. ഇതോടെ ദീപാലങ്കാരം നടത്തുന്നതിന് ദേവസ്വത്തിന് അനുമതി നല്‍കണമെന്നും ക്യപേഷ് ചെമ്മണ്ട സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്നും എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാറും, സി. സി. ഷിബിനും ആവശ്യപ്പെട്ടു. ദേവസ്വത്തിന് അനുമതി നല്‍കുന്നതിനോട് യു. ഡി. എഫ്. അംഗങ്ങളും യോജിച്ചതോടെ ക്യപേഷ് ചെമ്മണ്ടയുടെ അപേക്ഷക്ക് അംഗീകാരം നല്‍കിയില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സന്തോഷ് ചെറാക്കുളം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കമെന്നാവശ്യപ്പെട്ട ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍, രമേഷ് വാര്യരുടെ നിലപാടിനെ തുടര്‍ന്ന് അജണ്ടയില്‍ മൗനം പാലിക്കുകയായിരുന്നു.

 

Advertisement