ഇരിങ്ങാലക്കുട. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍സേവനമേഖലയിലെ മുഴുവന്‍ജീവനക്കാരെയും സ്റ്റാ റ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിക്കുകീഴില്‍കൊണ്ടുവരണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാ വശ്യപ്പെട്ടു.2014 മുതലാണ് പുതിയജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയത്. അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന എല്‍.ഡി.എഫ് വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടന്നുവന്ന സമ്മേളനം സമാപിച്ചു.62 അംഗങ്ങളുള്‍പ്പെട്ട ജില്ലാ കൗണ്‍സിലിനെ സമ്മേളനം തെരഞ്ഞെടുത്തു.കെ.സി.സുഭാഷ് (പ്രസിഡണ്ട്), പി.കെ.അബ്ദുള്‍മനാഫ്, വി.വി.ഹാപ്പി, വി.വി.പ്രസാദ് (വൈ.പ്രസിഡണ്ടുമാര്‍), എം.യു.കബീര്‍ (സെക്രട്ടറി), എം.കെ.ഉണ്ണി, ആര്‍.ഹരീഷ്‌കുമാര്‍, വി.ജെ.മെര്‍ളി (ജോ.സെക്രട്ടറിമാര്‍), ഇ.കെ.സുഷീര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട 19 അംഗ ജില്ലാകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം സമാപിച്ചു.
Advertisement