ഊരകം പള്ളി മൈതാനിയില്‍ അഖില കേരള ഷൂട്ടൗട്ട് മത്സരം ആരംഭിച്ചു.

512

ഇരിങ്ങാലക്കുട: രൂപത കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അഖില കേരള ഷൂട്ടൗട്ട് മത്സരം ഞായറാഴ്ച്ച ഉച്ചത്തിരിഞ്ഞ് 2.30 ന് ഊരകം സെന്റ് ജോസഫ്‌സ് പള്ളി മൈതാനിയില്‍ ആരംഭിച്ചു.എസ് ഐ കെ.എസ്.സുശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു. മൂന്ന് അംഗങ്ങള്‍ വീതമുള്ള നൂറോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരത്തില്‍ 1,2,3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്, ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ്, അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ച് രൂപ വീതം സമ്മാനമായി നല്‍കും. മികച്ച ഷൂട്ടര്‍,ഗോള്‍കീപ്പര്‍, ടീം എന്നിവര്‍ക്കും ക്വാഷ് പ്രൈസ് നല്‍കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആന്റണി എല്‍.തൊമ്മാന അറിയിച്ചു.

 

Advertisement